'നി കൊ ഞാ ചാ' റിലീസായി 10 വർഷം ! സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി നിർമ്മാതാക്കൾ

കെ ആര്‍ അനൂപ്

ബുധന്‍, 4 ജനുവരി 2023 (17:26 IST)
നി കൊ ഞാ ചാ 2013ലെ ജനുവരി നാലാം തീയതി ആയിരുന്നു റിലീസ് ചെയ്തത്. ചിത്രം പ്രദർശനത്തിന് എത്തി 10 വർഷമായ സന്തോഷത്തിലാണ് നിർമ്മാതാക്കളായ ഉർവശി തിയേറ്റേഴ്സ്. തങ്ങളുടെ സിനിമയുടെ പത്താം വാർഷിക പോസ്റ്റർ അവർ പുറത്തിറക്കി.ബോക്സ് ഓഫീസിൽ നിന്ന് 2.35 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
 
നവാഗതനായ ഗിരീഷ് സംവിധാനം ചെയ്ത ചിത്രമാണ് നി കൊ ഞാ ചാ (നിന്നേം കൊല്ലും ഞാനും ചാവും).സണ്ണി വെയ്ൻ, പ്രവീൺ അനഡിൽ, സഞ്ജു, ഷാനി, പൂജിത മേനോൻ, രോഹിണി മറിയം ഇടിക്കുള, പാർവ്വതി നായർ, സിജ റോസ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.
 
സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഉർവ്വശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ, വിനു എം. തോമസ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍