ബിജെപിയുടെ സംസ്ഥാന ഹര്ത്താന് വ്യാഴാഴ്ച ആറുമണിക്ക് അവസാനിച്ചുകഴിഞ്ഞപ്പോള്‍ ജനം പാഞ്ഞെത്തിയത് പുലിമുരുകന് കളിക്കുന്ന തിയേറ്ററുകളിലേക്ക്. ഹര്ത്താന് സമയത്ത് ഒഴിഞ്ഞുകിടന്ന പല റോഡുകളും ഹര്‍ത്താല്‍ കഴിഞ്ഞതോടെ ബ്ലോക്കായി. പുലിമുരുകന് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുമ്പില്‍ ട്രാഫിക് ബ്ലോക്കും നീണ്ട ക്യൂവും ദൃശ്യമായി. ആയിരക്കണക്കിന് പേര് ടിക്കറ്റ് കിട്ടാതെ മടങ്ങി.
ആദ്യ 25 ദിവസങ്ങള്‍ കൊണ്ട് പുലിമുരുകന് 100 കോടി ക്ലബിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കും ഇത്. കൂടുതല്‍ തിയേറ്ററുകളിലേക്ക് പുലിമുരുകന് വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 21ന് പുലിമുരുകന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നുണ്ട്.
ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലും പുലിമുരുകന് റിലീസ് ചെയ്യും. അതേസമയം, പുലിമുരുകന് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. തമിഴകത്ത് പല സൂപ്പര്‍താരങ്ങളും ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. വിജയ്, സൂര്യ തുടങ്ങിയവര്‍ക്ക് ചിത്രം വളരെയേറെ ഇഷ്ടമായതായാണ് അറിയുന്നത്. തമിഴ് റീമേക്കില്‍ ഇവരില്‍ ആരെങ്കിലും നായകനാകുമെന്നാണ് ആദ്യസൂചന.