മമ്മൂട്ടിക്ക് ഏറ്റവും ചേർന്ന വേഷം പൊലീസ് കുപ്പായമാണോ അഭിഭാഷകക്കുപ്പായമാണോ? അക്കാര്യത്തിൽ ഒരു ഉത്തരം പറയുക സാധ്യമല്ല. എന്നാൽ മമ്മൂട്ടിയുടെ സ്വന്തം പ്രൊഫഷനായ അഡ്വക്കേറ്റ് വേഷത്തിൽ അദ്ദേഹമെത്തുമ്പോൾ ഒരു പ്രത്യേക ഗാംഭീര്യമുണ്ടന്ന് പറയാതെ വയ്യ. മമ്മൂട്ടി വക്കീല്‍ക്കുപ്പായം ഇട്ടാല്‍ സിനിമ ഉജ്ജ്വലമാകുമെന്ന് മലയാളികള്‍ക്ക് അറിയാം. മമ്മൂട്ടി അഭിഭാഷകനായി അഭിനയിച്ച സിനിമകളിലൊക്കെ അദ്ദേഹത്തിന്‍റെ അഭിനയം കോരിത്തരിപ്പോടെ കണ്ടിരുന്നിട്ടുണ്ട് മലയാളികള്‍.
ഉടനെയെങ്ങാനും മമ്മൂട്ടി വീണ്ടും വക്കീൽ കഥാപാത്രത്തെ അവതരിപ്പിക്കുമോ? അക്കാര്യത്തിൽ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എങ്കിലും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട് ഷാജി കൈലാസിൻറെയോ ജോഷിയുടെയോ സംവിധാനത്തിൽ മമ്മൂട്ടി വക്കീലാവുന്ന ഒരു കഥാപാത്രം.
ഏറ്റവും ഒടുവിൽ പുതിയ നിയമം എന്ന ഫാമിലി ത്രില്ലറിലാണ് മമ്മൂട്ടി അഡ്വക്കേറ്റായി വേഷമിട്ടത്. അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍ എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ജീവിതത്തില്‍ ഏറെ മൂല്യം കൽപ്പിക്കുന്ന ഒരു ഗംഭീര കഥാപാത്രമായിരുന്നു അത്.
മമ്മൂട്ടി അവതരിപ്പിച്ച ചില വക്കീല്‍ കഥാപാത്രങ്ങളെ ഓര്‍മ്മിക്കാം.