നിവിന്‍ പോളി തരംഗത്തില്‍ പൃഥ്വിരാജ് ഒലിച്ചുപോകില്ല!

ചൊവ്വ, 9 ജൂണ്‍ 2015 (18:48 IST)
എങ്ങും എവിടെയും ‘പ്രേമം’ മാത്രമാണ് ഇപ്പോല്‍ ചര്‍ച്ചാവിഷയം. നിവിന്‍ പോളി സൂപ്പര്‍സ്റ്റാറായി മാറിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ പ്രതിഫലം രണ്ടുകോടിയാണെന്നുവരെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയുടെ സിനിമകള്‍ കളിക്കുമ്പോള്‍ മറ്റ് താരങ്ങളുടെ സിനിമകള്‍ക്ക് ആളുകയറാത്ത സ്ഥിതി വരെ നിലനില്‍ക്കുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
‘പ്രേമം’ പ്രദര്‍ശിപ്പിക്കുന്നത് കാരണം നല്ല സിനിമകളായിട്ടും നാലോളം ചിത്രങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്തായാലും നിവിന്‍ പോളിയോട് കടുത്ത മത്സരത്തില്‍ ഏര്‍പ്പെടാന്‍ തന്നെ മലയാളത്തിലെ മറ്റ് യുവതാരങ്ങള്‍ തീരുമാനിച്ചതായാണ് വിവരം.
 
നിവിന്‍ പോളിയെ അപേക്ഷിച്ച് ഏറെ സീനിയറായ പൃഥ്വിരാജ് അഭിനയിച്ച ‘ഇവിടെ’ പോലും(ആ സിനിമയില്‍ നിവിന്‍ പോളിയും നായകനായിരുന്നു എന്നത് വേറെ കാര്യം!) പ്രേമക്കാറ്റില്‍ തകര്‍ന്നു. എന്നാല്‍ ഇതിലൊന്നും കുലുങ്ങുന്ന താരമല്ല പൃഥ്വി. മറ്റുള്ളവര്‍ എന്തുചെയ്യുന്നു എന്നുനോക്കാതെ സ്വന്തമായ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നയാളാണ്.
 
ഈ വര്‍ഷം ഇനിയും ഏഴ് റിലീസുകളാണ് പൃഥ്വിരാജിനുള്ളത്. നിവിന്‍ പോളിക്കുമാത്രമല്ല, മറ്റുതാരങ്ങള്‍ക്കും ഈ വര്‍ഷം പൃഥ്വി ഭീഷണിയുയര്‍ത്തുമെന്ന് സാരം.
 
അടുത്ത പേജില്‍ - ഈ വര്‍ഷം പൃഥ്വിയുടെ വമ്പന്‍ റിലീസുകള്‍ !
ചിത്രം - ഡബിള്‍ ബാരല്‍
സംവിധാനം - ലിജോ ജോസ് പല്ലിശ്ശേരി
 
ഈ സിനിമയില്‍ പൃഥ്വിരാജിനൊപ്പം ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങി ഒരു വമ്പന്‍ താരനിരയുണ്ട്. കോടികള്‍ മുടക്കി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
അടുത്ത പേജില്‍ - മറ്റൊരു ക്ലാസ്മേറ്റ്സ് !
ചിത്രം - അമര്‍ അക്ബര്‍ അന്തോണി
സംവിധാനം - നാദിര്‍ഷ
 
ഇതും ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. ജയസൂര്യയും ഇന്ദ്രജിത്തും ഈ സിനിമയില്‍ നായകന്‍‌മാരാണ്. ക്ലാസ്മേറ്റ്സിനുശേഷം ഈ മൂവര്‍സംഘം വീണ്ടും വരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നമിത പ്രമോദാണ് നായിക.
 
അടുത്ത പേജില്‍ - കടലില്‍ ചാടാന്‍ പൃഥ്വി!
ചിത്രം - അനാര്‍ക്കലി
സംവിധാനം - സച്ചി
 
തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന അനാര്‍ക്കലി ഒരു റൊമാന്‍റിക് ത്രില്ലറാണ്. ഒരു സീ ഡൈവിംഗ് ഇന്‍സ്ട്രക്ടറായാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രിയല്‍ ഗോറും മിയയുമാണ് നായികമാര്‍. ബിജുമേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
അടുത്ത പേജില്‍ - ചരിത്രമെഴുതിയ പ്രണയം!
ചിത്രം - എന്നു നിന്‍റെ മൊയ്തീന്‍
സംവിധാനം - ആര്‍ എസ് വിമല്‍
 
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മൊയ്തീന്‍ - കാഞ്ചനമാല പ്രണയം പ്രമേയമാക്കുന്ന സിനിമയാണ് എന്നുനിന്‍റെ മൊയ്തീന്‍. പാര്‍വതിയാണ് ഈ സിനിമയില്‍ പൃഥ്വിയുടെ നായിക. ലാല്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
അടുത്ത പേജില്‍ - പൃഥ്വിക്ക് നായിക ശോഭന!
ചിത്രം - പാവാട
സംവിധാനം - ജി മാര്‍ത്താണ്ഡന്‍
 
പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറാണ് പാവാട. ശോഭനയാണ് ചിത്രത്തിലെ നായിക. ‘തിര’യ്ക്ക് ശേഷം ശോഭന അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ബിജു മേനോന്‍, അനൂപ് മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
 
അടുത്ത പേജില്‍ - ബിഗ്ബജറ്റ് ത്രില്ലറുമായി പൃഥ്വി!
ചിത്രം - നാളെ രാവിലെ
സംവിധാനം - റോഷന്‍ ആന്‍ഡ്രൂസ്
 
‘മുംബൈ പോലീസ്’ എന്ന വമ്പന്‍ ഹിറ്റിനുശേഷം റോഷന്‍ ആന്‍ഡ്രൂസും പൃഥ്വിരാജും ഒന്നിക്കുന്ന ത്രില്ലറാണ് നാളെ രാവിലെ. ബോബി - സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായിക.

വെബ്ദുനിയ വായിക്കുക