ദൃശ്യം, ദൃശ്യം, ദൃശ്യം.... ദൃശ്യം മാത്രം! തകര്‍ത്തുവാരുകയാണ് മോഹന്‍ലാല്‍!

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2013 (17:34 IST)
PRO
കേരളക്കരയാകെ ‘ദൃശ്യം’ തരംഗം അലയടിക്കുകയാണ്. ജോര്‍ജുകുട്ടി എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കുന്നു.

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും എല്ലാ റിലീസ് കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ്ഫുള്‍ ബോര്‍ഡ് തൂങ്ങുന്ന അപൂര്‍വം കാഴ്ചയ്ക്കാണ് മലയാളി പ്രേക്ഷകസമൂഹം സാക്‍ഷ്യം വഹിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുമ്പോള്‍ പ്രേക്ഷകര്‍ തിരിച്ചറിയുന്ന ഒരുകാര്യം കൂടിയുണ്ട്. മോഹന്‍ലാലിന് പരാജയം സംഭവിക്കാറുണ്ട്. പാളിച്ചകള്‍ സ്വാഭാവികമാണല്ലോ. എന്നാല്‍ ഒരു ഹിറ്റ് സംഭവിച്ചാല്‍ അത് എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുന്ന മെഗാഹിറ്റായി മാറുന്നു. അത് മോഹന്‍ലാല്‍ എന്ന താരത്തിന് മാത്രം കഴിയുന്ന മാജിക്കാണ്.

ദൃശ്യം കളിക്കുന്ന തിയേറ്ററുകളുടെ മാനേജര്‍മാരെല്ലാം ഒരേസ്വരത്തില്‍ പറയുന്ന ഒരു സംഗതിയുണ്ട്. ഇതാണ് ആഘോഷം! ഇതാണ് വിജയം! ഇതാണ് ഒരു സിനിമാവിജയത്തിന്‍റെ ഉത്സവാരവം! കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയേറെ കൈയടിയുയര്‍ന്ന ഒരു ചിത്രം സമീപകാലവര്‍ഷങ്ങളില്‍ ഉണ്ടായിട്ടില്ല! ദൃശ്യത്തിന് തുല്യം ദൃശ്യം മാത്രം!

അടുത്ത പേജില്‍ - ഒരു ചെറിയ കഥ, സംഭവിച്ചത് അമ്പരപ്പിക്കുന്ന വിജയം!

PRO
ജോര്‍ജുകുട്ടിയുടെയും റാണിയുടെയും കുടുംബകഥയാണ് ജീത്തു ജോസഫ് ദൃശ്യം എന്ന സിനിമയില്‍ പറയുന്നത്. ജീത്തുവിന്‍റെ ‘മൈ ബോസ്’ എന്ന സിനിമ ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതാണ്. എന്നാല്‍ ദൃശ്യത്തിന്‍റെ കഥ ജീത്തുവിന് ലഭിച്ചത് സമൂഹത്തില്‍ നിന്നുതന്നെയാണ്.

ഒരു സുഹൃത്താണ് ജീത്തുവിനോട് ‘ദൃശ്യ’ത്തിന്‍റെ കഥയുണ്ടാകാന്‍ പ്രചോദനമായ ജീവിതാവസ്ഥയെക്കുറിച്ച് പറഞ്ഞത്. പ്രതിഭാഗത്തും വാദിഭാഗത്തും ന്യായമുണ്ടാകുമ്പോഴുള്ള അങ്കലാപ്പാണ് ചിത്രത്തിന്‍റെ മൂലകഥ. അതേക്കുറിച്ച് ആലോചിച്ചാലോചിച്ച്, ഭാവനയുടെ പൊന്‍‌കാരം ചേര്‍ത്ത് ഊതിക്കാച്ചിയപ്പോള്‍ കിട്ടിയ പൊന്നാണ് ‘ദൃശ്യം’.

അടുത്ത പേജില്‍ - ദൃശ്യം സംവിധാനം ചെയ്യാനിരുന്നത് മറ്റൊരാള്‍!

PRO
ദൃശ്യത്തില്‍ നായകനാകാന്‍ മമ്മൂട്ടിയെയാണ് ആദ്യം സമീപിച്ചതെന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ മറ്റൊരു സംഗതിയാണ് കൂടുതല്‍ രസകരമായി തോന്നുന്നത്. ഈ സിനിമ മറ്റൊരാള്‍ സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു. അയാള്‍ക്ക് അതിന് കഴിയാതെ വന്നപ്പോഴാണ് ജീത്തു ജോസഫ് തന്നെ പ്രൊജക്ട് ഏറ്റെടുക്കുന്നത്.

ദൃശ്യത്തിന്‍റെ തിരക്കഥ ജീത്തു തന്‍റെ സുഹൃത്തിന് സിനിമ ചെയ്യാന്‍ നല്‍കിയിരുന്നു. എന്നാല്‍ അയാള്‍ക്ക് അത് സിനിമയാക്കാനായില്ല. ‘മെമ്മറീസ്’ എന്ന വന്‍ ഹിറ്റിന് ശേഷം ഇനിയെന്ത് എന്ന് ആലോചിക്കുമ്പോഴാണ് സുഹൃത്തിന് നല്‍കിയ തിരക്കഥയെക്കുറിച്ച് ജീത്തുവിന് ഓര്‍മ്മ വന്നത്. ആ തിരക്കഥ തിരികെ വാങ്ങി, വലിയ മാറ്റങ്ങള്‍ വരുത്തി. ആദ്യം മമ്മൂട്ടിയെയും മമ്മൂട്ടിക്ക് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലിനെയും സമീപിച്ചു. ഒടുവില്‍ ദൃശ്യം ദൃശ്യവിസ്മയമായി മാറുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്