മോഹന്‍ലാലിന്‍റെ പുലിമുരുകനെ നേരിടാന്‍ അതേദിവസം തിയേറ്ററുകളിലെത്തി ധൈര്യം കാണിച്ച സിനിമയാണ് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍. സിനിമ വമ്പന്‍ ഹിറ്റായില്ലെങ്കിലും പുലിമുരുകന് മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ ജോപ്പന് കഴിഞ്ഞു.
തോപ്പില്‍ ജോപ്പന്‍റെ നിര്‍മ്മാണച്ചെലവ് 8.25 കോടി രൂപയായിരുന്നു. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ പ്രണയസിനിമയായിരുന്നു ജോപ്പന്‍. പ്രണയകഥ എന്ന ലേബലില്‍ മമ്മൂട്ടിയുടേതായി എത്തിയ വൈറ്റിനേക്കാളും മികച്ച പ്രണയസിനിമയായിരുന്നു ജോപ്പന്‍.
നാലുകോടി രൂപയാണ് ഈ സിനിമയ്ക്ക് സാറ്റലൈറ്റ് അവകാശത്തുകയായി ലഭിച്ചത്. വീഡിയോ അവകാശം 18 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.
നിര്‍മ്മാതാവിന് രണ്ടുകോടിക്ക് മേല്‍ ലാഭം നേടിക്കൊടുത്ത സിനിമയാണ് തോപ്പില്‍ ജോപ്പന്‍. മംമ്ത, ആന്‍ഡ്രിയ എന്നിവരായിരുന്നു ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായികമാര്‍.