കമ്മട്ടിപ്പാടത്തിന് കാലിടറുന്നു, ഈ ദുല്‍ക്കര്‍ ചിത്രത്തിന് സംഭവിച്ചതെന്ത്?

ചൊവ്വ, 21 ജൂണ്‍ 2016 (21:01 IST)
സമീപകാലത്ത് മലയാളത്തിലിറങ്ങിയ മികച്ച സിനിമയാണ് കമ്മട്ടിപ്പാടം. രാജീവ് രവി സംവിധാനം ചെയ്ത ഈ റിയലിസ്റ്റിക് സിനിമ ദുല്‍ക്കര്‍ സല്‍മാന്‍റെയും വിനായകന്‍റെയുമൊക്കെ കരിയറിലെ ഏറ്റവും ഗംഭീര കഥാപാത്രങ്ങളെ സാധ്യമാക്കിയ സിനിമയാണ്.
 
എന്നാല്‍ ബോക്സോഫീസില്‍ ആദ്യം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച കമ്മട്ടിപ്പാടം ഇപ്പോള്‍ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. 28 ദിവസങ്ങള്‍ ചിത്രം പൂര്‍ത്തിയാക്കിയപ്പോള്‍ 12.15 കോടി രൂപയാണ് കേരളത്തിലെ കളക്ഷന്‍.
 
കമ്മട്ടിപ്പാടത്തിന്‍റെ 21 ദിവസത്തെ കളക്ഷന്‍ 11.50 കോടിയായിരുന്നു. പിന്നീടുള്ള ഏഴുദിവസങ്ങള്‍ക്കുള്ളില്‍ വെറും 65 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍ നേടാനായത്.
 
ഒരു നഗരം സൃഷ്ടിക്കപ്പെടുമ്പോള്‍ ഇല്ലാതാകുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്ന ജീവിതങ്ങളെക്കുറിച്ചായിരുന്നു കമ്മട്ടിപ്പാടം പറഞ്ഞത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കേറ്റ് നല്‍കിയപ്പോള്‍ കുടുംബപ്രേക്ഷകര്‍ ചിത്രം കളിക്കുന്ന തിയേറ്ററുകളില്‍ നിന്ന് അകന്നുനിന്നു. അതാണ് മികച്ച തുടക്കം ലഭിച്ച ഈ ദുല്‍ക്കര്‍ സിനിമയ്ക്ക് പിന്നീട് തിരിച്ചടിയായതെന്ന് കരുതാം.

വെബ്ദുനിയ വായിക്കുക