യുവാക്കള്‍ക്ക് മുഖ്യം ജോലിയും ഗേള്‍ഫ്രണ്ടും: ചേതന്‍ ഭഗത്

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2012 (18:22 IST)
PRO
PRO
ഇന്ത്യന്‍ യുവത്വത്തെ വിമര്‍ശിച്ച് യുവാക്കളുടെ പ്രിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. “എന്റെ ജോലി, എന്റെ പെണ്ണ്” -ഇതാണ് ഇന്ത്യന്‍ യുവത്വത്തിന്റെ ചിന്ത. പ്രണയം, പണം, സമൂഹത്തിലെ മാന്യത എന്നീ കാര്യങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും ചേതന്‍ പറയുന്നു.

യുവാക്കള്‍ക്ക് മികച്ചൊരു ജോലിയും നല്ലൊരു ഗേള്‍ഫ്രണ്ടും വേണം. അത് ആര് സാധിപ്പിച്ചു നല്‍കുന്നുവോ, അവര്‍ക്കൊപ്പം യുവാക്കള്‍ നിലകൊള്ളും. സ്വകാര്യലാഭം സാധ്യമാകുമെങ്കില്‍ മാത്രമേ അവര്‍ സമൂഹ്യപ്രശ്നങ്ങളില്‍ പോലും ഇടപെടുകയുള്ളൂ- ചേതന്‍ പറയുന്നു.

രാജ്യത്തെ ഭരണ നേതൃത്വത്തെയും ചേതന്‍ വിമര്‍ശിക്കുന്നുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിലെ പ്രധാനപ്രചരണവിഷയം അഴിമതിയായിരിക്കും എന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുന്നത് സ്വസമുദായത്തിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ യുവത്വത്തെക്കുറിച്ച് ചേതന്‍ എഴുതിയ ലേഖനങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ‘വാട്ട് യങ്ങ് ഇന്ത്യ വാണ്ട്‌സ്‘ എന്ന പുസ്തമാക്കിയിട്ടുണ്ട്.