മുട്ടത്തുവര്‍ക്കി

WDWD
ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ കല്ലുകുളം കുടുംബത്തിന്‍റെ ഒരു ശാഖയായ മുട്ടത്തു കുടുംബത്തില്‍ മത്തായി അന്നമ്മ ദന്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനായി ജ-നിച്ചു. ഭാര്യ തങ്കമ്മ. മൂന്നു പെണ്‍കുട്ടികളടക്കം ഒന്‍പതുമക്കള്‍.

കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ബാല്യം. വടക്കേക്കര സര്‍ക്കാര്‍ സ്കൂള്‍, ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. അതിനിടെ പിതാവില്‍ നിന്ന് തമിഴും, ഗുരുമുഖത്തുനിന്ന് സംസ്കൃതവും പഠിച്ചു. എസ്.ബി.കോളജ-ില്‍ നിന്ന് സാന്പത്തിക ശാസ്ത്രത്തില്‍ ബിരുദം.

നിയമം പഠിക്കാന്‍ തിരുവനന്തപുരത്തിനുപോയി; പൂര്‍ത്തിയാക്കിയില്ല. തിരികെ വന്ന് മുണ്ടക്കയത്ത് പൊട്ടംകുളം തടിഫാക്ടറിയില്‍ ക്ളാര്‍ക്ക് ജേ-ാലി. എസ്.ബി.ഹൈസ്കൂളില്‍ രണ്ടുവര്‍ഷം അദ്ധ്യാപകവൃത്തി.

എം.പി.പോളുമായുള്ള സുദൃഢബന്ധം വഴിത്തിരിവായി. പോളിന്‍റെ ചെറുകഥാമാസികയില്‍ സഹകരിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് എസ്.ബി.ഹൈസ്കൂളിലെ അദ്ധ്യാപനം ഉപേക്ഷിച്ച് കോട്ടയം പോള്‍സ് ട്യൂട്ടോറിയലില്‍ അദ്ധ്യാപകനായി. അവിടെ നിന്നാണ് (1948) ദീപികയിലെത്തുന്നത്.

ഇരുപത്താറുവര്‍ഷം ദീപികയുടെ പത്രാധിപ സമിതിയില്‍ ജേ-ാലി നോക്കി. ഈ കാലയളവിലാണ് സാമാന്യ മലയാളിയുടെ വായാനാഭിരുചി മുട്ടത്തുവര്‍ക്കിയിലൂടെ ഉണരുന്നതും പുതിയ രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നതും.


WDWD
ആദ്യത്തെ കൃതി ഒരു ഖണ്ഡകാവ്യകാണ് - ആത്മാഞ്ജ-ലി. അതിന്‍റെ അവതാരിക കുറിച്ച എം.പി.പോളാണ് വര്‍ക്കിയെ ഗദ്യ സാഹിത്യത്തിലേക്ക് തിരിച്ചുവിട്ടത്. 1953 - ല്‍ ഇറങ്ങിയ "ഇണപ്രാവുകള്‍ ' എന്ന നോവലിലൂടെ മുട്ടത്തുവര്‍ക്കി ആസ്വാദനാഭിരുചിയുടെ ഒരു മഹാപ്രസ്ഥാനത്തിന് നാന്ദികുറിച്ചു

. "പാടാത്ത പൈങ്കിളി'യും "കരകാണാക്കടലു'മൊക്കെ ഈ പ്രസ്ഥാനവികാസത്തിന് നിദാനമായിത്തീര്‍ന്നു. അക്ഷരങ്ങള്‍ നക്ഷത്രങ്ങളാണെന്ന സത്യം ഇന്നിന്‍റെ സാഹിത്യ നായകരെ ആദ്യം പഠിപ്പിച്ചതും മുട്ടത്തുവര്‍ക്കിയായിരുന്നു.

എന്നാല്‍, നോവലിന്‍റെ പ്രചാരബാഹുല്യത്തിനിടയില്‍, നാടക രംഗത്ത് സജ-ീവ സാന്നിദ്ധ്യമാവാന്‍ മുട്ടത്തുവര്‍ക്കിക്കു കഴിയാതിരുന്നത് നാടകപ്രേമികളെയാണ് നിരാശരാക്കിയത്.

കെ.പി.എ.സി. ക്കു ബദലായി മദ്ധ്യ തിരുവിതാംകൂറില്‍ രൂപം കൊണ്ട എ.സി.എ.സി (ആന്‍റി കമ്യൂണിസ്റ്റ് ആര്‍ട്സ് ക്ളബ്ബ്) എന്ന നാടകസംഘത്തിന് വേണ്ടി ഏതാനും നാടകങ്ങളെഴുതിയിട്ടുണ്ട്. വിമോചന സമരകാലയളവില്‍ മുട്ടത്തുവര്‍ക്കിയുടെ "ഞങ്ങള്‍ വരുന്നു' എന്ന നാടകം വഹിച്ച പങ്ക് ചരിത്രപശ്ഛാത്തലത്തില്‍ പഠിക്കപ്പെടാന്‍ വകയുള്ളതാണ്.

വര്‍ക്കിയുടെ മുപ്പത്തിയൊന്നു നോവലുകള്‍ സിനിമയായിട്ടുണ്ട്. ആസ്വാദകലക്ഷങ്ങളെ കീഴടക്കിയ ഹിറ്റ് ചിത്രങ്ങളായിരുന്നു മിക്കതും. സിനിമയാകാത്ത 'മുളംപാലം' തിരക്കാഥാരൂപത്തില്‍ അച്ചടിച്ചു. മലയാളത്തില്‍ അച്ചടിക്കപ്പെട്ട രണ്ടാമത്തെ തിരക്കഥയാണിത് (ആദ്യത്തേത് എം.ടി. യുടെ "ഇരുട്ടിന്‍റെ ആത്മാവ്').


മികച്ച ബാലസാഹിത്യകൃതിയായി കണക്കാക്കപ്പെടുന്ന "ഒരു കുടയും കുഞ്ഞുപെങ്ങളും' 1967 - ല്‍ സ്കൂള്‍ പാഠപുസ്തകമായിരുന്നു (ആറാം ക്ളാസ്). ഈ കൃതി വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും റഷ്യനിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടതിനു പുറമെ "പാടാത്ത പൈങ്കിളീ' യും റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മലയാള പത്രങ്ങളില്‍ "നര്‍മപംക്തികള്‍' പ്രത്യക്ഷപ്പെടുന്നതിന്‍റെ തുടക്കം വര്‍ക്കിയില്‍ നിന്നാണ്. ദീപിക' പത്രത്തില്‍ "ജ-ിന്‍' എന്ന തൂലികാനാമത്തില്‍ അദ്ദേഹം എഴുതിയിരുന്ന "നേരും നേരന്പോക്കും' വര്‍ക്കിയിലെ നര്‍മകുശലത വെളിപ്പെടുത്തുന്നു.

നോവലുകല്‍, നാടകങ്ങള്‍, ചെറുകഥാസമാഹാരങ്ങള്‍, കവിത, നര്‍മലേഖനങ്ങള്‍, വിവര്‍ത്തനം, ജീവചരിത്രം, തിരക്കഥ എന്നിങ്ങനെ സാഹിത്യത്തിന്‍റെ വിവിധ മേഖലകളിലായി 132 കൃതികള്‍ രചിക്കപ്പെട്ടതില്‍ 112 എണ്ണം അച്ചടിക്കപ്പെട്ടു. പ്രിന്‍റ് ചെയ്യപ്പെടാത്ത ചില കൃതികളുടെ കൈയെഴുത്ത് പ്രതികള്‍ ഇനിയും മുട്ടത്തു ഭവനത്തില്‍ അവശേഷിക്കുന്നുണ്ട്. "പാടാത്ത പൈങ്കിളി'യുടെയും "ഇണപ്രാവുകളു'ടെയും പദ്യരൂപവും ഇതില്‍പെടും.

പ്രചുരപ്രചാരം സിദ്ധിച്ച മുട്ടത്തുവര്‍ക്കിയുടെ നോവലുകല്‍ എസ്.പി.സി.എസ്. അച്ചടിക്കാന്‍ വിസമ്മതിച്ച ചരിത്രമുണ്ട്. ഭരണ സമിതിക്കാരുടേതിനേക്കാള്‍ വായിക്കപ്പെടുന്നു, എന്നതത്രെ അവയ്ക്കുണ്ടായിരുന്ന "അയോഗ്യത'.

എന്നാല്‍ അന്ന്, സെക്രട്ടറിയായിരുന്ന ഡി.സി.കിഴക്കേമുറി തന്നെ മുന്‍കൈയെടുത്ത്, ജെ-.ജേ-ാണ്‍സണ്‍ (ഡി.സി.കിഴക്കേമുറിയുടെ സഹോദരന്‍) മുതല്‍മുടക്കി, എന്‍.ബി.എസ്. വിതരണത്തിനെടുത്ത്, വര്‍ക്കി കൃതികള്‍ വിറ്റഴിച്ചു; സംഘത്തിന് പുസ്തകവില്‍പനയിലൂടെ വന്‍ ലാഭമാണ് അന്നുണ്ടായത്.


ഇണപ്രാവുകള്‍, പാടാത്ത പൈങ്കിളി എന്നിവയടക്കം ജ-നപ്രചാരം നേടിയ നോവലുകളും കഥാസമാഹാരങ്ങളുമായി നാല്‍പതോളം പുസ്തകങ്ങളുടെ കോപ്പിറൈറ്റ് ഡി.സി.ബുക്സിനാണ്.

അവശേഷിച്ച പുസ്തകങ്ങള്‍ 1983-84 കാലങ്ങളില്‍ മുട്ടത്തുവര്‍ക്കി സ്വന്തമായി പണം മുടക്കി അച്ചടിച്ചു, വിതരണത്തിന് എന്‍.ബി.എസ്. നെ ഏല്‍പിച്ചു. നല്ല വില്‍പന ഉണ്ടായെങ്കിലും മുടക്കുമുതലിന്‍റെ പകുതി പോലും ജ-ീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് തിരിച്ചുകിട്ടുകയുണ്ടായില്ല.

ഒരു ഗാന്ധിഭക്തനായിരുന്നു മുട്ടത്തുവര്‍ക്കി. വാഴപ്പള്ളി പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിച്ച് ജ-യിച്ചിട്ടുണ്ടെങ്കിലും മുട്ടത്തുവര്‍ക്കി സജ-ീവരാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. കേരള സാഹിത്യ അക്കാഡമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെയും ഭരണ സമിതികളില്‍ അംഗമായിരുന്നു. 1989 മെയ് 28 ന് അന്തരിച്ചു.