ബാര്‍ബറ-കല്‍പ്പനിക നോവല്‍ പ്രപഞ്ചത്തിന്‍റെ ഉടമ

എന്നത്തേയും ഏറ്റവും പ്രഗത്ഭരായ റൊമാന്‍റിക് നോവല്‍ എഴുത്തുകാരില്‍ പ്രധാനിയാണ് ബാര്‍ബറ ഹാമില്‍ട്ടന്‍ കാര്‍ട്ട്ലാന്‍റ്. ബാര്‍ബറ 700 ല്‍ ഏറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഒര്കൊല്ലം 23 ല്‍ ഏറെ പുസ്തക ങ്ങളാണ് എഴുതിയത്.

19 ാം നൂറ്റാണ്ടിലെ ഇംഗ്ളണ്ടിലെ മനോഹരമായ പ്രദേശങ്ങളായിരുന്നു അവരുടെ കഥാപശ്ഛാത്തലം ഉന്നതകുല ജ-ാതരും പവിത്രത സൂക്ഷിക്കുന്നവരുമായിരുന്നു മിക്ക കഥാപാത്രങ്ങളും

ചെറുപ്പത്തില്‍ ബാര്‍ബറാ കാര്‍ട്ട്ലാന്‍റിന്‍റെ പുസ്തകങ്ങള്‍ വായിക്കാത്തവര്‍ ചുരുക്കം. റൊമാന്‍റിക് നോവല്‍ എഴുത്തിലെ പ്രഗത്ഭയെന്ന് ബാര്‍ബറ സ്വയം കൊട്ടിഘോഷിച്ചു നടന്നു എന്നു ചിലര്‍ അവരെ കളിയാക്കാറുണ്ട്.

എന്നാല്‍ അവരുടെ ചില നോവലുകള്‍ നൂറു കോടിയിലധികം കോപ്പികള്‍ വിറ്റുപോയിട്ടുണ്ട് എന്നത് എക്കാലത്തേയും അത്ഭുതമായ ഒരു വസ്തുതയാണ്. ബാര്‍ബറയുടെ ജ-നപ്രീതിക്ക് ഇതിലേറെ തെളിവു വേണ്ട.

ബ്രിട്ടീസ് സൈനികോദ്യോഗസ്ഥന്‍ മേജ-ര്‍ ബെട്രാം കാര്‍ട്ട്ലാന്‍റിന്‍റെയുമ് മേരി ഹാമില്‍ട്ടണ്‍ സ്കോബലിന്‍റെയും മൂത്ത കുട്ടിയും ഏക മകളുമായിട്ടാണ് ബാര്‍ബറയുടെ ജ-നനം -
ബ്രിമിംഗ് ഹാമിലെ എഡ്ജ-് ബാസ്റ്റണില്‍ 1901ജ-ൂലൈ 9ന്. 99 ാം വയസ്സിലായിരുന്നു അന്ത്യം .


അച്ഛന്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചതോടെ ബാര്‍ബറയുടെ സുഖലോലുപമായ ജീവിതത്തിന് അറുതി വന്നു. അമ്മ വസ്ത്രവ്യാപാരം നടത്തിയാണ് മക്കളെ പോറ്റിയത്.

മാല്‍വണ്‍ ഗേള്‍സ് കോലേജ-ില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബാര്‍ബറ പത്രപ്രവര്‍ത്തകയും ഗോസിപ് കോളം എഴുത്തുകാരിയുമായി മാറി. 22 കാം വയസില്‍ ആദ്യ നോവലായ ജ-ിഗ്സോ പ്രസിദ്ധീകരിച്ചു.

1927 ല്‍ അലക്സാണ്ടര്‍ മക് കോര്‍ഡല്‍ എന്ന മുന്‍ സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചെങ്കിലും ഒന്‍പത് കൊല്ലം കൊണ്ട് ആ ബന്ധം തകര്‍ന്നു. ഇരു കൂട്ടരും അവിഹിത ബന്ധം ആരോപിച്ചാണ് വിവാഹ മോചനം നേടിയത്.

അവിഹിതക്കാരുടെ പട്ടികയില്‍ ഭര്‍ത്താവ് പേരു ചേര്‍ത്തിരുന്ന ഹഗ് മക് കോര്‍ക്വഡല്‍ എന്ന മുന്‍ സൈനിക ഉദ്യോഗസ്ഥനെയാണ് ബാര്‍ബറ പിന്നീട് വിവാഹം ചെയ്തത്.

ബാര്‍ബറയുടെ മകള്‍ റെയ്നെ പിന്നീട് പ്രിന്‍സസ് ഡയാനയുടെ വളര്‍ത്തമ്മയായി മാറി. ഹ്യുഗ് മക് കോര്‍ക്വഡലില്‍ നിന്ന് ബാര്‍ബറയ്ക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ടായി.

വെബ്ദുനിയ വായിക്കുക