തൃശൂരില്‍ സുരേഷ് ഗോപി ദയനീയമായി തോല്‍ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി യുവതലമുറ പ്രതികരിക്കുമെന്നും ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാരിനു മേല്‍ ഇടിത്തീ വീഴുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെ വീണില്ലെങ്കില്‍ അദ്ദേഹം ബിജെപി വിട്ടു സന്യാസത്തിനു പോകുമോ എന്ന് ജയരാജന്‍ ചോദിച്ചു. സുരേഷ് ഗോപി തൃശൂരില്‍ ദയനീയമായി തോല്‍ക്കും എന്ന കാര്യം എഴുതി വച്ചോളൂ. തനിക്ക് തൃശൂരിനെ കുറിച്ച് വ്യക്തമായി അറിയാമെന്നും ഇപ്പോള്‍ നടക്കുന്നതൊന്നുമല്ല കളരിയെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുമായി ചെറിയൊരു ആത്മബന്ധമുണ്ട്. അതുകൊണ്ട് പറയുകയാണ്. തൃശൂരില്‍ പോയി അദ്ദേഹം പരാജയം ഏറ്റുവാങ്ങരുത്. മറ്റേതെങ്കിലും സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് പോകുന്നതാണ് സുരേഷ് ഗോപിക്ക് നല്ലതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.