2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന്‍ ജയിച്ചത്. സിപിഎം നേതാവും ഇപ്പോഴത്തെ ധനകാര്യ മന്ത്രിയുമായ കെ.എന്‍.ബാലഗോപാല്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പ്രേമചന്ദ്രന്‍ 4,99,667 വോട്ടുകള്‍ നേടിയപ്പോള്‍ ബാലഗോപാലിന് നേടാന്‍ സാധിച്ചത് 3,50,821 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി കെ.വി.സാബുവിന് 1,03,339 വോട്ടുകളും ലഭിച്ചു.