Loksabha Election 2024: കെ സുരേന്ദ്രന്റെ പദയാത്ര പാര്‍ട്ടിയിലെ പ്രബലവിഭാഗം ബഹിഷ്‌കരിച്ചു, ബിജെപിയില്‍ വിവാദം

WEBDUNIA
വ്യാഴം, 8 ഫെബ്രുവരി 2024 (14:35 IST)
കൊല്ലം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിച്ച എന്‍ഡിഎയുടെ കേരള പദയാത്ര കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പര്യടനം നടത്തിയപ്പോള്‍ പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌കരണം നടത്തിയത് ചര്‍ച്ചയാകുന്നു.
 
കൊല്ലം ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാറിനെതിരായ നിലപാട് സ്വീകരിക്കുന്ന ഈ പ്രബല വിഭാഗം രൂപീകരിച്ച അടല്‍ജി ഫൗണ്ടേഷന്റെ പേരിലായിരുന്നു ബഹിഷ്‌കരണം.ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. ശ്യാംകുമാര്‍ രാവിലെ നടന്ന സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തെങ്കിലും പദയാത്രയില്‍ നിന്നും വിട്ടുനിന്നിരുന്നു. ആരോഗ്യകാരണങ്ങളാലാണ് വിട്ടുനിന്നതെന്നാണ് ബഹിഷ്‌കരണം.
 
മുന്‍ ജില്ലാ പ്രസിഡന്റുമാരായ കെ ശിവദാസന്‍,ഡോ പട്ടത്താനം രാധാകൃഷ്ണന്‍,കിഴക്കനേല സുധാകരന്‍,വയയ്ക്കല്‍ മധു, നേതാക്കളായ ജി. ഹരി, അഡ്വ. ഗോപകുമാര്‍, സി. തമ്പി, ബി. സജന്‍ലാല്‍ തുടങ്ങിയവരെല്ലാം പദയാത്ര ബഹിഷ്‌കരിച്ചിരുന്നു. മുന്‍ ജില്ലാ പ്രസിഡന്റുമാരടക്കം നൂറുകണക്കിന് നേതാക്കളെ മാറ്റിനിര്‍ത്തികൊണ്ട് ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article