തെരഞ്ഞെടുപ്പ് 2019: രാജ്യത്തിന്‍റെ ‘ഭാവി’ ഇന്നറിയാം

Webdunia
വ്യാഴം, 23 മെയ് 2019 (06:34 IST)
അടുത്ത അഞ്ച് വര്‍ഷം ഇന്ത്യ ആര് ഭരിക്കും? അതറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുമോ? അതോ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പി എ അധികാരത്തിലേക്ക് എത്തുമോ? ഇത് രണ്ടുമല്ലാതെ മൂന്നാമത് ഒരു സഖ്യം അധികാരപ്രവേശം നടത്തുമോ? രാജ്യം ഉറ്റുനോക്കുകയാണ്.
 
ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം അറിഞ്ഞുതുടങ്ങുകയാണ്. രാജ്യത്തോടൊപ്പം കേരള രാഷ്ട്രീയത്തിലും അസാധാരണമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടന്നത്. 
 
എക്സിറ്റ് പോളുകളെല്ലാം യു ഡി എഫിന് അനുകൂലമായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി എല്‍ ഡി എഫ് കരുത്തുകാട്ടുമോ എന്നറിയാനും ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ നിന്ന് ഒരു ബി ജെ പി എം പി ലോക്സഭയിലേക്കെത്തുമോ എന്ന ചോദ്യത്തിനും ഇന്ന് ഉത്തരമാകുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article