'കാക്കിനിക്കർ' പരാമർശം; അസംഖാനെതിരെ കേസെടുത്തു, കുറ്റക്കാരനെന്ന് തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

തിങ്കള്‍, 15 ഏപ്രില്‍ 2019 (12:20 IST)
ബിജെപി സ്ഥാനാർത്ഥി ജയപ്രദയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ സമാജ് വാദി പാർട്ടി നേതാവും സ്ഥാനാർത്ഥിയുമായ അസംഖാനെതിരെ കേസെടുത്തു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് എതിർ സ്ഥാനാർത്ഥിക്കെതിരെ അസംഖാൻ വിവാദ പരാമർശം നടത്തിയത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്ന വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ആരോപണം നിഷേധിച്ച അസംഖാൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും മറിച്ച് തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പിന്മാറാമെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അസംഖാൻ പറഞ്ഞു. ഒൻപത് തവണ എംഎൽഎയായും മന്ത്രിയായുമെല്ലാം തിളങ്ങിയ രാഷ്ട്രീയക്കാരൻ ആണ് താനെന്നും അസംഖാൻ കൂട്ടിച്ചേർത്തു. 
 
രാഷ്ട്രീയത്തിൽ ഇത്രയും താഴാമോ?ഞാനാണ് അവരുടെ കൈ പിടിച്ച് റാംപൂരിലേക്ക് കൊണ്ടുവന്നത്. രാംപൂരിലെ ഓരോ തെരുവും അവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഒരാളും അവരെ തൊടാൻ പോലും ഞാൻ അനുവദിച്ചില്ല. ആരും അനാവശ്യം പറഞ്ഞുതുമില്ല. 10 വർഷം അവർ നിങ്ങളുടെ ജനപ്രതിനിധിയായി. പക്ഷേ നിങ്ങളും ഞാനും തമ്മിൽ ഒരു വ്യത്യാസമുണ്ട്. 17 വർഷം കൊണ്ടാണ് നിങ്ങൾ അവരെ തിരിച്ചറിഞ്ഞതെങ്കിൽ വ്യത്യാസമുണ്ട്. 17 വർഷം കൊണ്ടാണ് നിങ്ങൾ അവരെ തിരിച്ചറിഞ്ഞതെങ്കിൽ വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.' എന്നായിരുന്നു അസംഖാന്റെ പരാമർശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍