ബിജെപിയിലെത്തിയാൽ തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാനാണ് ശ്രമം. തോമസിനെ ബിജെപി കേന്ദ്രനേതൃത്വം ഫോണിൽ ബന്ധപ്പെട്ടു. മുതിർന്ന കേന്ദ്രമന്ത്രിമാർ തന്നെയാണ് തോമസിനെ വിളിച്ചിരുന്നത്. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്‍റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. സ്മൃതി ഇറാനിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, കെവി തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വവും ശ്രമം തുടങ്ങി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെവി തോമസുമായി ചർച്ച നടത്തി. എറണാകുളം സീറ്റിൽ ഹൈബി ഈഡന് സ്ഥാനാര്‍ഥിത്വം നല്‍കിയതാണ് തോമസിനെ ചൊടിപ്പിച്ചത്.