വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ ഇടതുനേതാക്കൾ രംഗത്തു വന്നിരുന്നു. ബിജെപി മുഖ്യശത്രുവെന്ന് പറയുന്ന രാഹുൽ ഗാന്ധി, വയനാട്ടിൽ ഇടതുസ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത് രാജ്യത്തെ ജനങ്ങളിൽ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ചോദിച്ചിരുന്നു.