ഒരു കാരണവശാലും രാഹുൽ വയനാട്ടിൽ നിന്ന് ജയിച്ചുപോകില്ല; മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാർ വെള്ളാപ്പള്ളി

തിങ്കള്‍, 1 ഏപ്രില്‍ 2019 (16:42 IST)
മത്സരം താനും രാഹുല്‍ ഗാന്ധിയും തമ്മിലാണെന്ന് വയനാട് ലോക്‌സഭാ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനെതിരെ ശക്തമായ പോരാട്ടം കാഴ്ച്ച വെയ്ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
 
2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസ് വയനാട്ടില്‍ ജയിച്ചത്. ഷാനവാസ് 377,035 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി 356,165 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി പി ആര്‍ രാസ്മില്‍ നാഥിന് 80,752 വോട്ടാണ് ലഭിച്ചത്.

തുഷാര്‍ തൃശൂരില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. മണ്ഡലത്തില്‍ രണ്ട് ദിവസം പ്രചാരണം നടത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതോടെ സീറ്റ് മാറ്റി നല്‍കണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വയനാട്ടില്‍ നിന്നും പൈലി വാത്യാട്ടിനെ മാറ്റി തുഷാറിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടായത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍