ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്. തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളത്. എന്നാൽ ആചാരസംരക്ഷണ കാര്യത്തിൽ വിശ്വാസ സമൂഹത്തോടൊപ്പമാണ് സമുദായം നിലകൊള്ളുന്നത്. ശബരിമലയെ കോൺഗ്രസും ബിജെപിയും രാഷ്ട്രീയ അവസരമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയും എൻഎസ്എസ് വിമർശനം ഉന്നയിച്ചു.