ചിലമ്പൊലിയുതിരും കലാമണ്ഡലം

Webdunia
WD
കേരളത്തിന്‍റെ കലാ കേന്ദ്രമാണ് കേരള കലാമണ്ഡലം. ഈ കലാ പരിശീലനകേന്ദ്രം മഹാകവി വള്ളത്തോള്‍ നാരായണ മേനോനെക്കുറിച്ചുള്ള ഓര്‍മ്മകളിലേക്കും വെളിച്ചം വീശുന്നു.

കഥകളിയെയും കേരളത്തിന്‍റെ തനത് കലാരൂപങ്ങളെയും പരിപോഷിപ്പിക്കാനായി വള്ളത്തോളും മണക്കുളം മുകുന്ദരാജയും ചേര്‍ന്ന് 1930ല്‍ ആ‍ണ് കലാമണ്ഡലം സ്ഥാപിച്ചത്. തൃശൂരില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ ചെറുതുരുത്തിയിലാണ് കലാമണ്ഡലം സ്ഥിതിചെയ്യുന്നത്.

കലാകുതുകികളായ വിദേശികളെ ഈ സ്വയംകല്‍‌പ്പിത സര്‍വകലാശാല എന്നും ആകര്‍ഷിക്കുന്നു. കലാപരമായി കേരളത്തിന്‍െറ വൈവിധ്യതയാണ് ലോക കലാകാരന്മാരെ ഇവിടെയെത്തിക്കുന്നത്.

കഥകളി, കേരളത്തിന്‍റെ ദേശീയ കലയായി അംഗീകരിക്കപ്പെട്ടിട്ടുള്ള മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, പഞ്ചവാദ്യം എന്നീ കലകളില്‍ ശാസ്ത്രീയവും ചിട്ടയോടുകൂടിയതുമായ പരീശീലനം കലാമണ്ഡലത്തില്‍ നിന്ന് ലഭിക്കുന്നു.

കലാമണ്ഡലത്തിന്‍റെ ഭരണം കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് 1957 ല്‍ ആണ്. പിന്നീട്, 1962 ല്‍ കേരള ആര്‍ട്‌സ് അക്കാഡമി എന്ന പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു.