സദാചാര സംഘത്തിന്റെ ക്രൂരമര്‍ദ്ദനം: യുവാവിന് ദാരുണാന്ത്യം

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (11:36 IST)
മങ്കടയില്‍ നാട്ടുകാരായ സദാചാര ഗുണ്ടാ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ഇന്നലെ രാത്രിയാണ് അതി ദാരുണമായ ഈ സംഭവം നടന്നത്
 
മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ (40) ആണ് മരിച്ചത്. അപരിചിതരുടെ വീടിനു സമീപം ദുരൂഹ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഒരു സംഘം ഇയാളെ ആക്രമിച്ചത്.
 
അതേസമയം, നസീര്‍ ഒരു സി പി എം പ്രവര്‍ത്തകനാണെന്നും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article