സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഇനിമുതല്‍ ഒരേ നിറം

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (08:42 IST)
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകളുടേയും നിറം ഏകീകരിക്കാന്‍ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ധാരണ. സിറ്റി, റൂറൽ, ദീർഘദൂര സ്വകാര്യ ബസുകൾക്കു വെവ്വേറെ നിറമായിരിക്കും നൽകുക. അതേസമയം, ഏതു നിറമാണ് നൽകേണ്ടതെന്ന കാര്യം 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു. 
 
റെന്റ് എ കാർ/ബൈക്ക് സേവനങ്ങള്‍ക്ക് ഔദ്യോഗിക അനുമതി നൽ‍കാനും യോഗത്തില്‍ തീരുമാനമായി. ആവശ്യക്കാർക്കു കാർ മാത്രം നൽകുന്ന ഈ സംവിധാനം നിലവിലുണ്ടെങ്കിലും അത് ഔദ്യോഗികമല്ല. മുന്തിയ ഇനം കാറുകൾ റെന്റ് എ കാർ വ്യവസ്ഥയിൽ നൽകാനുള്ള എറണാകുളത്തെ കമ്പനിയുടെ അപേക്ഷയും യോഗം അംഗീകരിച്ചു. 
Next Article