വഴിയാത്രക്കാർ നോക്കി നിന്നു; ഫുട്പാത്തിൽ യുവാവ് യുവതിയെ മാനഭംഗപ്പെടുത്തി

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (07:49 IST)
തിരക്കുള്ള റോഡിനു സമീപത്തെ ഫുട്പാത്തിൽ കിടക്കുകയായിരുന്ന യുവതി മാനഭംഗത്തിനിരയായി. ജനങ്ങൾ നോക്കി നിൽക്കേയാണ് മദ്യപിച്ച് ലക്കുകെട്ട് വന്ന യുവാവ് യുവതിയെ മാനഭംഗപ്പെടുത്തിയത്. വിശാഖപട്ടണത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
 
ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന യുവതിയെ ആണ് മദ്യപൻ ആക്രമിച്ചത്. ഗൻജി ശിവ എന്ന ഇയാളെ പൊലീസ് നിമിഷങ്ങൾക്കകം അറസ്റ്റ് ചെയ്തു. യുവതിയെ മാനഭംഗപ്പെടുത്തുന്നത് ജനം കണ്ട് നിൽക്കുകയായിരുന്നു. ഫുട്പാത്തിലൂടെ വന്നവരോ റോഡിൽ ഉണ്ടായിരുന്നവരോ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചില്ല. 
 
സമീപത്തു കൂടി പോകുകയായിരുന്ന ഓട്ടോഡ്രൈവറാണ് സംഭവത്തിന്റെ വിഡിയോ പകർത്തി പൊലീസിനെ അറിയിച്ചത്. ഫുട്പാത്തിലെ ഒരു മരത്തിന്റെ മറവിലായിരുന്നു യുവാവായ പ്രതിയുടെ അക്രമം. രണ്ടു ദിവസമായി ഇവർ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. റോഡരികിൽ തളർന്നു കിടക്കുമ്പോഴാണ് യുവാവ് മാനഭംഗപ്പെടുത്തിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
(ചിത്രത്തിനു കടപ്പാട്: മനോരമ ഓൺലൈൻ)

അനുബന്ധ വാര്‍ത്തകള്‍

Next Article