മാത്യു ടി തോമസ് ജനതാദളിന്റെ മന്ത്രിയാകും

Webdunia
ചൊവ്വ, 24 മെയ് 2016 (18:19 IST)
നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ജനതാദൾ (എസ്) മന്ത്രിയെ തീരുമാനിച്ചു. തിരുവല്ലയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മാത്യു ടി തോമസ് തന്നെ ഇത്തവണയും മന്ത്രിയാകും. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിലും മാത്യു ടി തോമസ് അംഗമായിരുന്നു. ഗതാഗത വകുപ്പും, മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു മാത്യു ടി തോമസ്. കേരള കോൺഗ്രസിന്റെ ജോസഫ് എം പുതുശേരിയെ 8242 വോട്ടിനാണ് മാത്യു ടി തോമസ് തോൽപ്പിച്ചത്.
 
ജനതാദളിന്(എസ്) അനുവദിച്ച മന്ത്രിസ്ഥാനത്തിനായി ചിറ്റൂരിൽ നിന്നും വിജയിച്ച കെ കൃഷ്ണൻകുട്ടിയും, വടകരയിൽ നിന്നുള്ള സി കെ നാണുവും രംഗത്തെത്തിയിരുന്നു. തര്‍ക്കം രൂക്ഷമായതോടെ രണ്ടു പേരെയും പാർട്ടി പരിഗണിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ വികസനപ്രവർത്തനങ്ങൾ കൃത്യമായി പൂർത്തിയാക്കാൻ ഒരു മന്ത്രി മതിയെന്ന അഭിപ്രായം പാർലമന്ററി പാർട്ടി എടുക്കുകയായിരുന്നു.
 
Next Article