ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ സംസ്ഥാന ധനമന്ത്രി കെ എം മാണി പങ്കെടുക്കുന്ന പരിപാടി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ബഹിഷ്‌കരിച്ചു.
തിരുവനന്തപുരത്തു നടക്കുന്ന മാര്‍ ഗ്രിഗോറിയസ് ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് വി എസ് വിട്ടു നില്‍ക്കുന്നത്.
മാണിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങില്‍ നിന്ന് വി എസ് വിട്ടു നില്‍ക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. മാണിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് വി എസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.