മലയാളിയായ ഭര്‍ത്താവിനൊപ്പം പൈതല്‍മലയില്‍ വിനോദസഞ്ചാരത്തിനെത്തിയ ഫിലിപ്പീന്‍സുകാരിയെ അപമാനിച്ച നാലുപേര്‍ പിടില്‍. ആലക്കോട് പെരുനിലത്തെ കെ ഷിന്റോ തോമസ്, ഒറ്റെത്തെയിലെ കാഞ്ഞിരക്കാട്ടുകുന്നേല്‍ ബൈജു തോമസ്, പാറക്കുളം റോബിന്‍ മാത്യു, കാപ്പിമലയിലെ പള്ളിക്കുടിയന്‍ ജോമി ജോസ് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. പെരുങ്ങോത്തിനടുത്തുള്ള ഗ്രാമത്തിലെ 29 കാരന്‍ രണ്ടു ദിവസം മുമ്പാണ് ഫിലിപ്പീന്‍സുകാരിയെ വിവാഹം കഴിച്ചത്. ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം പൈതല്‍മലയില്‍ എത്തിയ റിസോര്‍ട്ടിന് സമീപത്തെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവം നടന്നത്.