മന്ത്രവാദത്തിന്‍റെ മറവില്‍ പീഡന ശ്രമം: വ്യാജ മന്ത്രവാദി അറസ്റ്റില്‍

Webdunia
വ്യാഴം, 26 മെയ് 2016 (14:00 IST)
മന്ത്രവാദത്തിന്‍റെ മറവില്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യോളി കീഴൂര്‍ സ്വദേശി കെ.കെ.രാഘവന്‍ എന്ന 54 കാരനാണു വടകര പൊലീസിന്‍റെ പിടിയിലായത്.
 
കുറിയാടി നിവാസിയായ ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണു ഇയാളെ പൊലീസ് പിടികൂടിയത്. ഇയാള്‍ എല്‍.ഐ.സി ഏജന്‍റായ സ്ത്രീയ്ക്ക് കൂടുതല്‍ പോളിസി ലഭിക്കാന്‍ മന്ത്രവാദം നല്ലതാണെന്ന് ഉപദേശിച്ച് വശത്താക്കുകയും കീഴൂരിലെ വീട്ടിലെത്തി മന്ത്രവാദം നടത്തുന്നതിനിടെ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
 
സമാനമായ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി.
Next Article