ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല ആര്‍എസ്എസ്: കെ സുരേന്ദ്രന്‍

ചൊവ്വ, 15 ഓഗസ്റ്റ് 2017 (11:32 IST)
ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവത് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ വിമര്‍ശിക്കുന്നത് അസഹിഷ്ണുത കൊണ്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മോഹന്‍ ഭാഗവതിനോട് ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പറയുന്നവര്‍ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത പമ്പരവിഡ്ഡികളാണെന്ന് സുരേന്ദ്രന്‍ പറയുന്നു. ഒന്നു മനസ്സു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏത് ഔദ്യോഗികപദവിയും ലഭിക്കുമായിരുന്ന വ്യക്തിയാണ് അദ്ദേഹം. ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല ഇതെന്ന് ഇപ്പോള്‍ ബോധ്യമായില്ലേയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക