ബിരിയാണിയിലെ കോഴിയിറച്ചിയില്‍ ചോര, ജീവനുള്ള കോഴിയാകുമ്പോള്‍ രക്തം കാണുമെന്ന് ഉടമ !

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (14:45 IST)
ബിരിയാണിക്കൊപ്പം കിട്ടിയ കോഴി ഇറച്ചിയില്‍ ചോര കണ്ടെത്തി. മങ്ങാട്ടുകവലയിലെ തഫ്സിയ ഹോട്ടലിലാണ് സംഭവം നടന്നത്. തിങ്കളാഴ് രാത്രി ഏഴരയോടെ ഇടവെട്ടി സ്വദേശികള്‍ ഹോട്ടലില്‍ നിന്ന് ഓഡർ ചെയ്ത ബിരിയാണിയിലെ ചിക്കനിലാണ് ചോര കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് പരാതി നല്‍കുകയും പരാതിയില്‍ ഹോട്ടലുടമയ്ക്ക് 8000 രൂപ ഭക്ഷ്യ സുരക്ഷ വിഭാഗം പിഴ ചുമത്തി.
 
കോഴി ഇറച്ചി വേവാതിരുന്നതിനെ തുടർന്ന് ഞെക്കി നോക്കിയപ്പോഴായിരുന്നു ഇറച്ചിക്കുള്ളില്‍ നിന്ന് ചോര വരുന്നത് ശ്രദ്ധയില്‍ പ്പെട്ടത്. ഇക്കാര്യം ഹോട്ടലുടമയെ ധരിപ്പിച്ചപ്പോള്‍ അപമാനിക്കുകയായിരുന്നു. ജീവനുള്ള കോഴിയാകുമ്പോള്‍ രക്തം കാണുമെന്നായിരുന്നു കടയുടമയുടെ മറുപടി. തുടർന്ന് ബിരിയാണി പാഴ്സല്‍  വാങ്ങി ഇവര്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തില്‍ പരാതി നല്‍ കുകയായിരുന്നു.
Next Article