പെൺകുട്ടികൾക്ക് പീഡനം: രണ്ട് യുവാക്കള്‍ പിടിയിൽ

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (12:18 IST)
പെൺകുട്ടികളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട രണ്ട് യുവാക്കളെ പോലീസ് അറസ്റ് ചെയ്തു. പെരുങ്കടവിള മേക്കേക്കര വീട്ടിൽ സുജിത് (18), ആനാവൂർ സജിത്ത് ഭവനിൽ സജിത്ത് (19) എന്നിവരാണ് ഷാഡോ പോലീസിന്റെ വലയിലായത്.
 
മാരായമുട്ടം വാഴാലി സ്വദേശികളായ പെൺകുട്ടികളെയാണ് ഇവർ പീഡിപ്പിച്ചത്. പെൺകുട്ടികൾ താമസിച്ചിരുന്ന വീട്ടിനുള്ളിൽ അസ്വാഭാവികമായ രീതിയിൽ പ്രതികൾ ഇരുവരും കയറുന്നത് കണ്ട നാട്ടുകാർ നൽകിയ വിവരം അനുസരിച്ചാണ് പോലീസ് എത്തിയത്. 
 
വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പ്രതികളെ അറസ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. 
Next Article