സീതാറാം യെച്ചൂരിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള തന്റെ അഭിപ്രായം കേന്ദ്രകമ്മിറ്റിയില്‍ പറഞ്ഞിട്ടുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയുന്നത് ശരിയായ കാര്യമല്ലെന്നും വിഎസ് പറഞ്ഞു.
യെച്ചൂരിയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് വിഎസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്രകമ്മിറ്റി ചേരുന്നതിനിടയിലാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് വിഎസ് തന്റെ അഭിപ്രായം കുറിപ്പായി നല്‍കിയത്. തുടര്‍ന്ന് അടുത്ത ദിവസം നടന്ന കേന്ദ്രകമ്മിറ്റി അജന്‍ഡയില്‍ ഈ വിഷയം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുകയും ചെയ്തു.
അതേസമയം, യെച്ചൂരി രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയില്‍ മല്‍സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ന്നു വന്നത്. യെച്ചൂരി മല്‍സരിക്കണമെന്നുള്ളാ ബംഗാള്‍ ഘടകത്തിന്റെ ആവശ്യവും കേന്ദ്രകമ്മിറ്റി യോഗം വോട്ടിനിട്ട് തള്ളുകയും ചെയ്തിരുന്നു.