പള്‍സര്‍ സുനിയുടെ ആദ്യത്തെ ഇര ഭാമ? ; നടിയുടെ മൊഴി രേഖപ്പെടുത്തി!

Webdunia
ചൊവ്വ, 18 ജൂലൈ 2017 (07:38 IST)
നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുന്നേ ഇപ്പോള്‍ ഇതാ സമാനമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പള്‍സര്‍ സുനി ഇതേ രീതിയില്‍ മറ്റൊരു നടിയേയും ആക്രമിച്ചിരുന്നുവെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭാമയാണ് ആ നടിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.
 
വിഷയത്തില്‍ പ്രതികരണവുമായി ഭാമ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ദീപിക.കോമിനോടാണ് ഭാമയുടെ പ്രതികരണം. പള്‍സര്‍ സുനിയുടെ ആദ്യ റേപ് ക്വട്ടേഷന്റെ ഇര താനല്ലെന്നും തനിക്ക് നേരെ ഒരു ക്വട്ടേഷന്‍ ആക്രമണവും നടന്നിട്ടില്ലെന്നും ഭാമ പ്രതികരിച്ചു. രണ്ട് വര്‍ഷം മുമ്പായിരുന്നു ആ ക്വട്ടേഷന്‍ നടന്നതെന്ന് പൊലീസും പറയുന്നു.
 
പള്‍സര്‍ സുനിയുടെ ആദ്യ ഇരയായ നടി ലോഹിതദാസിന്റെ സിനിമയിലൂടെ അഭിനയ രംഗത്ത് വന്ന വ്യക്തി ആണെന്നും ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷ ആയെന്നും വാര്‍ത്തയുണ്ടായിരുന്നു. ആ നടി ഭാമ ആണെന്നാണ് ഒരു കൂട്ടം പ്രചരിപ്പിച്ചത്. ഇതോടെയാണ് ഇത്തരം പ്രചരണങ്ങളെ തള്ളി താരം തന്നെ രംഗത്ത് വന്നിരിക്കുന്നത്.
 
മലയാളത്തിലെ പ്രശസ്തയായ ഒരു യുവനടിയാണ് അന്ന് സുനിയുടെ ഇരയായത്. ഒരു നിര്‍മ്മാതാവ് ആയിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. അന്ന് നടി സംഭവം പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്തിരുന്നില്ല. ദിലീപുമായി അടുപ്പമുള്ള ആളാണ് ഈ നിര്‍മ്മാതാവ് എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്ന് ആക്രമണത്തിന് വിധേയയായ നടി മൊഴി രേഖപ്പെടുത്തിയെന്നും 
ഇതിന്റെ അടിസ്ഥാനത്തിക് കേസെടുത്ത് അന്വേഷിക്കാനാണ് പോലീസ് നീക്കമെന്നും ചില റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
ആരോപണ വിധേയനായ നിര്‍മ്മാതാവിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇയാള്‍ ഇടനിലക്കാരന്‍ ആയതിനും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ നിര്‍മ്മാതാവ് നേതൃത്വം നല്‍കുന്ന സംഘമാണ് ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരണം അഴിച്ചുവിടുന്നത് എന്നാണ് സൂചന. 
Next Article