നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ നിലവിലുള്ള എം എല്‍ എ സി പി മുഹമ്മദിനെ 7215വോട്ടുകള്‍ക്ക് പരാജപ്പെടുത്തി സി പി ഐ സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിന്. ഒരു ദശാബ്ദക്കാലമായി കോണ്‍ഗ്രസ് അടക്കിവെച്ചിരുന്ന പട്ടാമ്പി മണ്ഡലത്തിലാണ് ഇത്തവണ മുഹ്സിന് വിള്ളല്‍ വരുത്തിയിരിക്കുന്നത്.
ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.
ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍ ഡി എയ്ക്കും ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. ഇത്തവണയും കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ അത് ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എയ്ക്ക് കനത്ത തിരിച്ചടിയാകും.