മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നാവ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാക്കോ ഒരു വാചകമോ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശനങ്ങള്‍ അറിഞ്ഞ് പെരുമാറാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം മന്ത്രി എം എം മണി നടത്തിയ അശ്ലീലപരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി വിജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് അഭിപ്രായപ്പെടുമ്പോഴാണ് ഇത്തരത്തില്‍ ഒരു മന്ത്രി അവകാശപ്പോരാട്ടത്തിനിറങ്ങി സ്ത്രീകളെ അപമാനിച്ചത്.