ദുബായില്‍ എഞ്ചിനീയറായ വിജയ്‌റാം തെയ്യം കെട്ടില്‍ പങ്കെടുക്കാന്‍ നാട്ടിലേയ്ക്ക് വരുന്നതിനിടെയാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് 20000 രൂപയോളം വരുന്ന ടിക്കറ്റ് എടുത്തത്. പതിവായി ടിക്കറ്റ് എടുക്കാറുള്ള വ്യക്തിയാണ് താനെന്ന് ഇയാള്‍ പറഞ്ഞു. കുടുംബ സമേതം ദുബായിലാണ് വിജയ് റാം താമസിക്കുന്നത്. അര്‍ജുന്‍ ഹരീഷ് നായക് എന്ന ഇന്ത്യക്കാരനും ഇതേ തുകയുടെ മറ്റൊരു സമ്മാനം ലഭിച്ചിട്ടുണ്ട്.