ദിലീപില്‍ നിന്നും അകലാന്‍ കാവ്യക്ക്മേല്‍ സമ്മര്‍ദ്ദം? ജന’പ്രിയന്‍’ ജയിലില്‍ കഴിയുമ്പോള്‍ പുറം‌ലോകത്ത് സംഭവിക്കുന്നത് ഇങ്ങനെ...

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (12:27 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജയിലിന് പുറത്തുള്ള ലോകത്ത് നടക്കുന്നതെന്തെന്ന് അറിയുന്നില്ല. പത്രങ്ങള്‍ ഒന്നും തന്നെ വായിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ, ദിലീപില്‍ നിന്നും അകലാന്‍ ഭാര്യ കാവ്യ മാധവനോട് ചിലര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
എല്ലാം ആദ്യം മുതല്‍ തിരുത്താനും തെറ്റുകള്‍ ഇല്ലാതാക്കാനുമാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ ശ്രമിക്കുന്നതെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ദിലീപ് അറസ്റ്റിലായപ്പോള്‍ മഞ്ജു വാര്യര്‍ തളര്‍ന്നു വീണുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അത് ദിലീപിനോടുള്ള മഞ്ജുവിന്റെ ഇഷ്ടം കൊണ്ടാണെന്നും മഞ്ജു ഇപ്പോഴും മറ്റൊരു വിവാഹം കഴിക്കാതെ ഇരിക്കുന്നത് എപ്പോഴെങ്കിലും ദിലീപ് തിരിച്ചെത്തുമെന്നുള്ള വിശ്വാസം കൊണ്ടാണെന്നും പാപ്പരാസികള്‍ പറയുന്നു. 
 
ഇതിനായി ഇവര്‍ കണ്ടെത്തിയ ആയുധമോ പാവം കാവ്യ. ദിലീപ് അറസ്റ്റിലായതു മുതല്‍ തകര്‍ന്നിരിക്കുകയാണ് കാവ്യയും ദിലീപിന്റെ മകള്‍ മീനാക്ഷിയും. എല്ലാം പറഞ്ഞ് മനസ്സിലാക്കാനാണ് ചില സുഹൃത്തുക്കളുടെ ശ്രമമത്രേ. അതിനായി ദിലീപില്‍ നിന്നും കാവ്യയോട് അകലാന്‍ ചിലര്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇതാണ് ചിലര്‍ നടത്തുന്ന പുതിയ നീക്കമെന്നോ കുത്തിതിരുപ്പുകള്‍ എന്നോ പറയാവുന്ന കാര്യം. അതേസമയം, ദിലീപിന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്. 
Next Article