കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായിരിക്കുകയാണ്. മലയാള സിനിമയില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം അരങ്ങേറുന്നത്. ജനപ്രിയനായ ഒരു നടനെ ഏറ്റവും നികൃഷ്ടമായ ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഇതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും അറസ്റ്റും നടന്നിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കി, പഴശ്ശിരാജ എന്നീ മലയാളം സിനിമകള്‍ കണ്ടവര്‍ക്ക് അയാളെ മറക്കാന്‍ പറ്റില്ല. സുമന് തല്‍വാര്‍ എന്ന നടനാണ് അത്. സുമന് തല്‍വാര്‍ എന്ന നടന് ഇപ്പോഴും സിനിമയില്‍ സജീവമാണ്.
കര്‍ണാകട സ്വദേശിയാണ് സുമന് തല്‍വാര്‍ കോളിവുഡിലൂടെ ആയിരുന്നു വന്നത്. വെറും ഒരു നടന് മാത്രമായിരുന്നില്ല സുമന്. അത്രയ്ക്ക് ആകാര ഭംഗിയും. തമിഴകം അടക്കിവാഴാന്‍ പോകുന്ന താരം എന്ന് പലരും സുമന് തല്‍വാറിനെ വിലയിരുത്തിയിരുന്നു. ദിലീപിനൊന്നും സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര ഉയരത്തിലായിരുന്നു അന്ന് സുമന്.
എന്നാല്‍ സുമന് തല്‍വാര്‍ എന്ന നായകന് ഒറ്റ ദിവസം കഴിഞ്ഞപ്പോള്‍ വില്ലനായി മാറി. ഇന്ന് ദിലീപിനെ ജനങ്ങള്‍ കാണുന്നതിലും വെറുപ്പോടെ സുമനെ ആരാധകര്‍ തള്ളിക്കളയുകയായിരുന്നു. മൂന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ ആയിരുന്നു 1095 മെയ് 18 ന് രാത്രി സുമന് തല്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് ചില ബ്ലൂ ഫിലിമുകള്‍ കിട്ടി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കാറില്‍ ലിഫ്റ്റ് തരാം എന്ന് പറഞ്ഞ് കയറ്റി, മയക്കുമരുന്ന് നല്കി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നായിരുന്നു അത്. അന്നു വന്ന ആ വാര്‍ത്തകള്‍ ഇന്നും സുമന് തല്‍വാറിന്റെ മനസില്‍ മായാതെ കിടക്കുന്നു. എന്നാല്‍ അറസ്റ്റിലായ സുമന് വേണ്ടി സിനിമ മേഖല ഒന്നടങ്കം കൈകോര്‍ത്തു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായാണ് അന്ന് അഭിഭാഷകന് കോടതിയെ സമീപിച്ചത്. ഒടുവില്‍ സുമന് പുറത്തിറങ്ങുകയും ചെയ്തു.