തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം 25ന്

വ്യാഴം, 24 ഡിസം‌ബര്‍ 2015 (08:32 IST)
പ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍‌വതീ ദേവിയുടെ നടതുറപ്പ് മഹോത്സവം ഡിസംബ 25 വെള്ളിയാഴ്ച രാത്രി 8 മണി മുതല്‍ ജനുവരി 5 രാത്രി 8 മണി വരെ നടത്തും.
 
ഇതോടനുബന്ധിച്ച് ഡിസംബര്‍ 25 വൈകിട്ട് നാലുമണിക്ക് ശ്രീമഹാദേവനും പാര്‍‌വതീ ദേവിക്കും ചാര്‍ത്തുന്നതിനുള്ള തിരുവാഭരണ രഥഘോഷയാത്ര അകവൂര്‍ മനയില്‍ നിന്ന് തുടങ്ങും. ഘോഷയാത്ര എത്തുന്നതോടെ രാത്രി 8 മണിക്ക് ദേവീ നട തുറക്കും. 
 
ഭക്തജനങ്ങളുടെ സുഗമമായ ദര്‍ശന സൌകര്യാര്‍ത്ഥം 20,000 ചതുരശ്ര മീറ്ററില്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ കുടിവെള്ള വിതരണത്തിനായി 150 വോളണ്ടിയര്‍മാരെ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. 
 
നാലു പാര്‍ക്കിംഗ് ഗ്രൌണ്ടുകളിലായി 1500 ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവ ദിവസങ്ങളില്‍ അങ്കമാലി, ആലുവ എന്നീ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തും. സമീപ പ്രദേശങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ബസുകളും സര്‍‌വീസ് നടത്തും. 

വെബ്ദുനിയ വായിക്കുക