ജോസ് കെ മാണിക്കെതിരെ നടപടി വേണമെന്ന് വിഎസ്

വ്യാഴം, 9 ഏപ്രില്‍ 2015 (15:28 IST)
ലോക്‌സഭ എം പിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ ജോസ് കെ മാണി അടക്കമുള്ള പ്രമുഖര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഡി ജി പിക്ക് അയച്ച കത്തിലാണ് വി എസിന്റെ ആവശ്യം.
 
സരിതയുടെ കത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് വി എസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സരിതയുടെ കത്തും അനുബന്ധ രേഖകളും കസ്റ്റഡിയിലെടുക്കണമെന്നും കത്തില്‍ വി എസ് നിര്‍ദ്ദേശിക്കുന്നുണ്ട്.
 
അന്വേഷണം മരവിപ്പിച്ച നടപടി ഗുരുതരമായ നിയമലംഘനമാണന്നും കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക