കാവ്യയുടെ സഹോദരനെ ചോദ്യം ചെയ്തു, സുനി വിവാഹത്തിനു വന്നിരുന്നുവെന്ന് തുറന്നു പറച്ചില്‍!

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (14:28 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ സഹോദരന്‍ മിഥുനെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പൊലീസിനു സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചനകള്‍. തന്റെ വിവാഹത്തിനു പള്‍സര്‍ സുനി പങ്കെടുത്തിരുന്നുവെന്ന് മിഥുന്‍ പൊലീസിനു മൊഴി നല്‍കി. ഡ്രൈവറായിട്ടാണ് സുനി വിവാഹത്തില്‍ പങ്കെടുത്തിരുന്നതെന്നും മിഥുന്‍ മൊഴി നല്‍കി.
 
തുടരന്വേഷണത്തിന്റെ ഭാഗമായി മിഥുന്റെ വിവാഹപാര്‍ട്ടിയുടെ ദൃശ്യങ്ങളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തു. 2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. സുനിയെ തനിക്കറിയില്ലെന്ന കാവ്യയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന രെഖകളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്.
 
2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യയാണെന്ന് സുനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക