ഒടുവിൽ തെളിഞ്ഞു; ആ ഫോണിൽ നിന്നും മായ്ച്ച് കളഞ്ഞത്...

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (12:23 IST)
സിഎവിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസിന്റെ ദുരൂഹമരണം ക്ലൈമാക്സിലേക്ക്. മിഷേൽക്കേസ് ഉടൻ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. മിഷേലിന്റെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമുള്ള കണ്ടെത്തലിൽ തന്നെയാണ് ക്രൈംബ്രാഞ്ച്. ഇതേതുടർന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
 
മിഷേലിന്റെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.  പ്രതിഷേധം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാൽ അന്വേഷണത്തിൽ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്.  മിഷേൽ ഷാജിയെ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മിഷേലിന്റേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയത്.
 
കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്റെ മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഇനി പുറത്തുവരാനുള്ളത്. ഈ റിപ്പോർട്ട് ലഭിച്ചാൽ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. 
Next Article