'ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളർത്തുന്നു' - മമ്മൂട്ടി

ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (13:01 IST)
മമ്മൂട്ടിയും ഐ വി ശശിയും തമ്മിലുള്ള ആത്മബന്ധം എത്രത്തോളമായിരുന്നുവെന്ന് ആരാധകർക്കും മലയാള സിനിമയെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകർക്കും അറിയാവുന്നതാണ്. ഐ വി ശശിയുടെ സിനിമകളിൽ ഏറ്റവും തവണ നായകനായത് മമ്മൂട്ടി ആയിരുന്നു. ഐ വി ശശിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.
 
'ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളർത്തുന്നു' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തൃഷ്ണയിലൂടെ മമ്മൂട്ടി എന്ന നായകനെ പരിചയപ്പെടുത്തിയത് ഐ വി ശശി ആയിരുന്നു.
ചെന്നൈയിലെ വസതിയിൽ വെച്ചാണ് ഐ വി ശശി അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 67 വയസായിരുന്നു അദ്ദേഹത്തിനു.
 
മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തയാളാണ് ഐ വി ശശി. ദേശീയ പുരസ്കാര ജേതാവു കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടു കൂടിയായിരുന്നു അന്ത്യം. 67 വയസായിരുന്നു അദ്ദേഹത്തിനു. 
 
1968ൽ എ വി രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായായായിരുന്നു ഐ വി ശശിയുടെ തുടക്കം. ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് 1982 ൽ ആരൂഡത്തിന് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവയും അദ്ദേഹം സ്വന്തമാക്കി.
 
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. മൃഗയ, അതിരാത്രം,  ഇൻസ്പെകർ ബൽറാം, അവളുടെ രാവുകൾ, ദേവാസുരം, ഇതാ ഇവിടെ വരെ, അടിയൊഴുക്കുകൾ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാളത്തിന് സംഭാവന ചെയ്ത വ്യക്തികൂടിയാണ് ഐ വി ശശി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍