ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ മംഗലാപുരത്ത് പിടിയില്‍

ഞായര്‍, 11 ജനുവരി 2015 (11:18 IST)
ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെ മംഗലാപുരത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഐ എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാളെ ബംഗളൂര്‍ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ആണ് അറസ്റ്റു ചെയ്തത്.
 
ഇയാളുടെ കൈയില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 
 
നേരത്തെ പൊലീസ് മൂന്നു മുജാഹിദീന്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. 
 
ബംഗളൂരു സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക