ഇതരമതത്തില്‍ പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്തു; പിന്നെ ഇവര്‍ക്ക് സംഭവിച്ചത് ഇങ്ങനെ !

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (10:53 IST)
മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ മുസ്‌ലിം മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. വാഴയൂര്‍ ശാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. 
 
ഇതര മതത്തില്‍പ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത കുറ്റത്തിനാണ് സഫ, അഞ്ജലി എന്ന വിദ്യാര്‍ത്ഥിനികള്‍ ആക്രമണത്തിന് ഇരയായത്. കോഴിക്കോട് മുക്കം സ്വദേശിയായ അനൂപ്, സ്റ്റെബിന്‍ എന്ന സുഹൃത്തുകള്‍ക്കൊപ്പം ഇവര്‍ സെല്‍ഫി എടുത്തിരുന്നു. 
 
തുടര്‍ന്ന് അനൂപ് ചിത്രം ഫേസ്ബുക്കില്‍ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു. ഇതിന് ശേഷമാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം ദുഷ്പ്രചരണങ്ങള്‍ ആരംഭിച്ചത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ താമരശ്ശേരി സ്വദേശി ദില്‍ഷാദ്, കൊല്ലം സ്വദേശികളായ മുനീര്‍, നജീബ് തുടങ്ങിയര്‍ ഉള്‍പ്പടെ ഫേസ്ബുക്കില്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
Next Article