പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന് അധ്യക്ഷ എം. സി. ജോസഫൈൻ. വനിതാ കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന് ജോസഫൈൻ തുറന്നടിച്ചു. സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന തരത്തിലുള്ള പി സി. ജോർജ് എംഎൽഎയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവി മറന്നുള്ളതാണെന്നും അവര്‍ കൂട്ടിച്ചേർത്തു.
കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ച് സംസാരിച്ചതുമായി ബന്ധപ്പെട്ട് പിസിയ്ക്കെതിരെ കേസ് എടുക്കുമെന്ന് വനിതാ കമ്മീഷന് വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പിസി കമ്മീനെ പരിഹസിച്ചിരുന്നു. കമ്മീഷന് നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ ജോർജ് തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് കഴിയില്ലല്ലോയെന്നും പരിഹസിച്ചിരുന്നു.