സുധ സിംഗിന് സിക വൈറസ് ബാധയില്ല, എച്ച്1 എന്‍1 ബാധിച്ചതായി റിപ്പോര്‍ട്ട്; ഒപി ജെയ്‌ഷയെ പരിശോധനയ്‌ക്ക് വിധേയമാക്കും

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (14:07 IST)
റിയോ ഒളിമ്പിക്‍സിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ കായികതാരം സുധ സിംഗിന് സിക വൈറസ് ബാധയിലെന്ന് സ്ഥിരീകരണം. എന്നാല്‍ സുധയ്‌ക്ക് എച്ച്1 എന്‍1 ബാധിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ നിന്ന് വ്യക്തമായി.

റിയോയില്‍ സുധ സിംഗിനൊപ്പം താമസിച്ച മലയാളി താരം ഒപി ജെയ്‌ഷ, കവിത റൌട്ട് എന്നിവരിലും സിക വൈറസ് പരിശോധന നടത്തുമെന്ന് സായ്‌ അധികൃതര്‍ അറിയിച്ചു.

റിയോ ഒളിമ്പിക്‍സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മലയാളി അത്‌ലറ്റുകള്‍ അടക്കം ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് സിക വൈറസ് ബാധിച്ചതായി സംശയം തോന്നിയിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു പരിശോധനകള്‍ക്ക് ഇവരെ വിധേയമാക്കിയത്.

മലേറിയ, ഡങ്കു, എന്നിവയ്‌ക്ക് ചികിത്സ നടത്തിയെങ്കിലുമ്ം ഫലപ്രദമാകാത്തതിനാല്‍ സിക് വൈറസ് പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. ബ്രസീലില്‍ എത്തിയ ചില വിദേശ താരങ്ങളില്‍ സിക വൈറസ് കണ്ടെത്തിയിരുന്നു.
Next Article