സംസ്ഥാനത്ത് വീണ്ടും സദാചാരഗുണ്ടകളുടെ അഴിഞ്ഞാട്ടം. കൊടുങ്ങല്ലൂര്‍ അഴിക്കോട് യുവാവിനെ നഗ്നാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിചതച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിപ്പറമ്പില്‍ സലാം എന്നയാളാണ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്.
ഒമ്പതംഗ സംഘമാണ് ഇയാളെ തല്ലിചതച്ചത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ അഴിക്കോട് മേനോൻ നഗറിലാണ് സംഭവം. തനിക്ക് പരിചയമുണ്ടായിരുന്ന ആള്‍ തന്നെ കൂട്ടികൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സലാം പൊലീസിന് മൊഴി നല്‍കി. നേരത്തെയുണ്ടായിരുന്ന ചില തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണം. സലാമിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.