സർക്കാരിന്റെ മുഖത്തിനേറ്റ അടി: കോടതിവിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് യുവ എംഎൽഎ‌മാർ

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (18:00 IST)
നിയമസഭയിൽ കയ്യാങ്കളിയും അക്രമവും നടത്തിയതിനെ തുടർന്ന് മന്ത്രിമാരടക്കം പ്രതികളായ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസിലെ യുവനേതാക്കൾ. എൽഡിഎഫ് അംഗങ്ങൾ കേരള നിയമസഭ തകർത്ത സംഭവം വിചാരണ നടപടികളിലേക്ക് പോകുവാനുള്ള കോടതിയുടെ തീരുമാനം സർക്കാരിന്റെ മുഖത്തിനേറ്റ അടിയാണെന്ന് പിസി വിഷ്‌ണുനാഥ് സമൂഹമാധ്യമത്തിൽ കുറിച്ചു.
 
മുതിർന്ന സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭ തല്ലി‌തകർത്തത്. ഇപ്പോൾ സ്പീക്കർ ഇരിക്കുന്ന കസേരയാണ് അന്ന് ശ്രീരാമകൃഷ്‌ണൻ മറിച്ചിട്ടത്. ഇ‌പി ജയരാജന്റെയും ജലീലിന്റെയും നേതൃത്വത്തിൽ സ്പീക്കറുടെ ചേമ്പർ തല്ലിതകർത്തു.ഇത് കോടതിയുടെ മാത്രം പ്രതികരണമാണെന്നും ജനങ്ങളുടെ പ്രതികരണം ജനാധിപത്യരീതിയിൽ വരാനിരിക്കുന്നതെ ഉള്ളുവെന്നും വിഷ്ണുനാഥ് ഫേസ്‌ബുക്കിൽ കുറിച്ചു.
 
കെഎം മാണിക്കെതിരെയുള്ള ബാർ കേസ് അപ്രസക്തമാണെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. എന്നാൽ ഓന്തിനെ പോലെ നിറം മാറുന്ന സിപിഎം അന്ന്കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങൾ കേരളത്തിന് അത്ര എളുപ്പം മറക്കാൻ കഴിയില്ലെന്നും സിപിഎമ്മിനെ പോലെ ഇന്നാട്ടിലെ നിയമവ്യവസ്ഥ അധഃപതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങൾ നേരുന്നതായും വിടി ബൽറാം എംഎൽഎ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article