കളിക്കാനെന്ന വ്യാജേന രാത്രി ടർഫുകളിലെത്തി ലഹരി വിൽപ്പന, യുവാക്കളെ ലഹരിവലയിലാക്കുന്ന 22കാരൻ അറസ്റ്റിൽ

ഞായര്‍, 3 ജൂലൈ 2022 (14:20 IST)
കോഴിക്കോട്: ടർഫുകൾ കേന്ദ്രീകരിച്ച് രാത്രി സിന്തറ്റിക് ലഹരി മരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. മാത്തോട്ടം സ്വദേശി റോഷൻ(22)ആണ് അറസ്റ്റിലായത്. അറസ്റ്റിലാകുന്ന സമയത്ത് യുവാവിൽ നിന്ന് 0.960 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രഹസ്യവിൽപ്പന നടത്തിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
 
മാത്തോട്ടം സ്വദേശികളായ രണ്ട് പേരെ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ടർഫുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തുന്ന റോഷനെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. കളിക്കാനെന്ന വ്യാജേനടർഫിലെത്തി യുവാക്കളെ വലയിലാക്കുന്നതായിരുന്നു ഇയാളുടെ പ്രവർത്തന രീതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍