സ്റ്റുഡന്റ് വിസയിലെത്തി മയക്കുമരുന്ന് കച്ചവടം നടത്തിയ ഘാന സ്വദേശി അറസ്റ്റിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 27 ജൂണ്‍ 2022 (19:00 IST)
കരുനാഗപ്പള്ളി: സ്റ്റുഡന്റ് വിസയിലെത്തി മാരക മയക്കുമരുന്ന് ആയ എം.ഡി.എം.എ കച്ചവടം നടത്തിയ ഘാന സ്വദേശി അറസ്റ്റിലായി. രാജ്യാന്തര മയക്കുമരുന്ന് മാഫിയയിലെ മുഖ്യ കണ്ണിയായ ഘാന സ്വദേശി ക്രിസ്റ്റിൻ യുഡോ എന്ന ഇരുപത്തെട്ടുകാരനെ ആണ് കരുനാഗപ്പള്ളി പോലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.

മൂന്നാഴ്ച മുമ്പ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് സ്വദേശി അൻവർ എന്നയാളും പിടിയിലായി. അൻവറിൽ നിന്നാണ് ഘാനയിലെ ബാബാജാൺ എന്നയാളാണ് ഇടനിലക്കാരൻ എന്ന് മനസിലായി. ഇയാൾ തന്നെയാണ് ക്രിസ്റ്റിൻ യുഡോ എന്നും കണ്ടെത്തി.

ഇയാൾ ഒരു മാസം കുറഞ്ഞത് 50 ലക്ഷം രൂപയുടെ എം.ഡി.എം.എ യുടെ കച്ചവടം കേരളത്തിൽ നടത്തുന്നു എന്നാണു കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കരുനാഗപ്പള്ളി പോലീസ് പിടികൂടുന്ന പത്താമത്തെ എം.ഡി.എം.എ കേസാണിത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍